തെരഞ്ഞെടുപ്പിൽ മത്സരിക്കും: പ്രകാശ് രാജ്

അടുത്ത ലോക്‌സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് വ്യക്തമാക്കി നടൻ പ്രകാശ് രാജ്. സ്വതന്ത്രസ്ഥാനാർഥിയായിട്ടാവും ഇദ്ദേഹം മത്സരിക്കുക. ട്വിറ്ററിലൂടെയാണ് പ്രകാശ് രാജ് ഇക്കാര്യം പ്രഖ്യാപിച്ചത്.

അബ് കി ബാർ മോദി സർക്കാർ (ഇത്തവണ മോദി സർക്കാർ) എന്ന 2014ലെ ബിജെപിയുടെ മുദ്രാവാക്യത്തെ പരിഹസിച്ചു കൊണ്ട് അബ് കി ബാർ ജനത സർക്കാർ (ഇത്തവണ ജനങ്ങളുടെ സർക്കാർ) എന്ന മുദ്രാവാക്യത്തോടെയാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തിരിക്കുന്നത്.

മോദി സർക്കാരിന്‍റെയും ബിജെപിയുടെയും കടുത്ത വിമർശകനായ പ്രകാശ് രാജ് മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിന്‍റെ കൊലപാതകത്തിന് ശേഷമാണ് പൊതുവേദികളിലെത്തുന്നത്. രജനീകാന്തിനും കമൽഹാസനും പിന്നാലെ തെന്നിന്ത്യൻ സിനിമാലോകത്ത് നിന്ന് രാഷ്ട്രീയത്തിലേക്കിറങ്ങുന്ന നടൻ കൂടിയാണ് പ്രകാശ് രാജ്. ഇദ്ദേഹത്തിന്‍റെ ട്വീറ്റിന് വലിയ സ്വീകരണമാണ് ജനങ്ങൾക്കിടയിൽ നിന്നു ലഭിക്കുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!