തെക്ക് പടിഞ്ഞാറ് നിന്ന് ഉത്ഭവിക്കുന്ന ഉപരിതല ന്യൂനമർദ്ദം ഇന്ന് നാളെയും യുഎഇയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയ്ക്ക് കാരണമാകുമെന്ന് കാലാവസ്ഥാകേന്ദ്രം അറിയിച്ചു.
അബുദാബിയിലും അൽ ഐനിലെ ചില പ്രദേശങ്ങളിലും ഇടയ്ക്കിടെ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. രാത്രിയാകുമ്പോൾ വടക്കുപടിഞ്ഞാറൻ കാറ്റ് രാജ്യത്തിൻ്റെ പടിഞ്ഞാറൻ പ്രദേശങ്ങളെ സ്വാധീനിക്കാൻ തുടങ്ങും, ഇത് പടിഞ്ഞാറ് കടൽ പ്രക്ഷുബ്ധമാകുന്നതിന് കാരണമാകും.
പ്രദേശത്തുടനീളം നേരിയതോ മിതമായതോ ആയ പൊടിക്കാറ്റിനും സാധ്യതയുണ്ട്.തിങ്കളാഴ്ച രാവിലെയോടെ അറേബ്യൻ ഗൾഫിൽ കടൽ പ്രക്ഷുബ്ധമാകുകയും ഒമാൻ കടലിൽ ഇടയ്ക്കിടെ പ്രക്ഷുബ്ധമായും മാറുകയും ചെയ്യും.
ദുബായ്, ഷാർജ, അജ്മാൻ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ എന്നിവയുടെ ചില ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയും ഫുജൈറയിൽ ചില സമയങ്ങളിൽ കനത്ത മഴയും പ്രതീക്ഷിക്കാം. ഫുജൈറയിൽ കനത്ത മഴയ്ക്ക് സാധ്യത കൂടുതലായിരിക്കും.