മദ്യലഹരിയിൽ ക്യാബിൻ ക്രൂവിനെ കയ്യേറ്റം ചെയ്ത് യാത്രക്കാരൻ : ദുബായ് – പാകിസ്ഥാൻ എമിറേറ്റ്സ് വിമാനത്തിലാണ് സംഭവം

Intoxicated passenger assaults cabin crew- incident on Dubai-Pakistan Emirates flight

മദ്യലഹരിയിൽ ക്യാബിൻ ക്രൂവിനെ ‘അനിയന്ത്രിതമായി കയ്യേറ്റം ചെയ്ത യാത്രക്കാരനെ കെട്ടിയിടേണ്ടി വന്നതായി എമിറേറ്റ്സ് എയർലൈൻസ്‌ സ്ഥിരീകരിച്ചു.

ഫെബ്രുവരി 24 ന് ദുബായിൽ നിന്ന് ഇസ്‌ലാമാബാദിലേക്കുള്ള EK 614 എമിറേറ്റ്‌സ് വിമാനത്തിലെ ഒരു യാത്രക്കാരനാണ് ക്യാബിൻ ക്രൂവിനെ തല കൊണ്ടടിക്കുകയും ആക്രോശിക്കുകയും ചെയ്തത്. ഇയാൾ അനിയന്ത്രിതമായി പെരുമാറുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

മദ്യലഹരിയിലായ യാത്രക്കാരൻ ഒരു പുരുഷ ക്യാബിൻ ക്രൂ ജീവനക്കാരനെ തലയ്ക്കടിച്ചപ്പോൾ  മറ്റ് ക്രൂ അംഗങ്ങളുടെ സഹായത്തോടെ ഇയാളുടെ കയ്യും കാലും കെട്ടിവരിഞ്ഞ്‌ നിലത്ത് കിടത്തേണ്ടി വന്നു.

ഇസ്‌ലാമാബാദിൽ ഇറങ്ങിയ യാത്രക്കാരനെ വീൽചെയറിൽ വിമാനത്തിൽ നിന്ന് മാറ്റി അധികാരികൾക്ക് കൈമാറിയിട്ടുണ്ടെന്നും എമിറേറ്റ്സ് വക്താവ് പറഞ്ഞു.

ഇത്തരത്തിൽ അനിയന്ത്രിതമായി ഇടപെടുന്ന യാത്രക്കാരെ നേരിടാൻ ക്യാബിൻ ക്രൂ അംഗങ്ങൾക്ക് പ്രത്യേക പരിശീലനം ലഭിച്ചിട്ടുണ്ടെന്നും എമിറേറ്റ്സ് പറഞ്ഞു

 

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!