യുഎഇയിലെ ഷാർജ, ദുബായ്, ഉമ്മുൽ ഖുവൈൻ, ഖോർഫക്കാൻ തീരങ്ങളിൽ 7 ചത്ത തിമിംഗലങ്ങളെ കരക്കടിഞ്ഞതായി കണ്ടെത്തി.
കപ്പലുകളുമായുള്ള കൂട്ടിയിടി, മത്സ്യബന്ധന ഉപകരണങ്ങളിൽ കുടുങ്ങൽ, പ്ലാസ്റ്റിക് മാലിന്യങ്ങൾ അകത്താക്കൽ എന്നിവയെല്ലാം ഈ ഏഴ് തിമിംഗലങ്ങൾ ചത്തതിന് കാരണമായെന്നാണ് പുതിയ പഠനങ്ങൾ വ്യക്‌തമാക്കുന്നത്. അഞ്ച് തിമിംഗലങ്ങളിൽ നിന്നുള്ള ടിഷ്യുകൾ, ഒരു നീല, ഒരു ഹമ്പ്ബാക്ക് എന്നിവ പഠനത്തിനായി വിശകലനം ചെയ്തതിന് പിന്നാലെയാണ് ഈ തീരുമാനത്തിലെത്തിയത്.
ഷാർജയിലെ എൻവയോൺമെൻ്റ് ആൻഡ് പ്രൊട്ടക്റ്റഡ് ഏരിയസ് അതോറിറ്റി (EPAA) , അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ഷാർജയുടെയും സായിദ് യൂണിവേഴ്സിറ്റിയുടെയും സഹകരണത്തോടെയാണ് ഇത്തരത്തിലുള്ള ആദ്യ പഠനം പൂർത്തിയാക്കിയത്.
തിമിംഗലങ്ങളുടെ മരണകാരണങ്ങളിൽ ഏറ്റവും ശ്രദ്ധേയമായത് വലിയ കപ്പലുകളുമായും കൂട്ടിയിടിക്കലും മത്സ്യബന്ധന ഉപകരണങ്ങളുമായി കൂട്ടിയിടിക്കലും – പ്രത്യേകിച്ച് ഉറപ്പുള്ള കയറുകൾ, അതിൽ തിമിംഗലങ്ങൾ കെണിയിലാകുകയും അവയുടെ ശരീരഭാഗങ്ങൾ ഛേദിക്കപ്പെടുകയും ചെയ്യുന്നതുമാണെന്ന് EPAA ചെയർപേഴ്‌സൺ ഹന സെയ്ഫ് അൽ സുവൈദി പറഞ്ഞു.