Search
Close this search box.

കനത്ത മഴ : യുഎഇയുടെ ചില ഭാഗങ്ങളിൽ വെള്ളക്കെട്ട്

A night of thunder and rain turned into a day of heavy rain, with some parts of the country experiencing flash floods.

കനത്ത മഴയെത്തുടർന്ന് യുഎഇയുടെ ചില ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു.

ഇന്നലെ രാത്രിയുണ്ടായ ഇടിമിന്നലും കനത്ത മഴയും രാജ്യത്തിൻ്റെ ചില ഭാഗങ്ങളിൽ വെള്ളപ്പൊക്കത്തിനിടയാക്കി. അപകടങ്ങള്‍ ഒഴിവാക്കാന്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അബുദാബി പൊലീസും മുന്നറിയിപ്പ് നല്‍കിയിരുന്നു. ബുധനാഴ്ച വരെ രാജ്യത്ത് മൂടിക്കെട്ടിയ അന്തരീക്ഷത്തിനും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നല്‍കിയിട്ടുണ്ട്.

ഇതനുസരിച്ച് രാജ്യത്ത് പല സ്ഥലങ്ങളിലും ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. യുഎഇയുടെ പല ഭാഗങ്ങളിലും ഇന്നലെ വൈകിട്ട് മുതല്‍ മഴ പെയ്തിരുന്നു. ഫുജൈറയില്‍ കനത്ത മഴയാണ് രേഖപ്പെടുത്തിയത്.  കനത്ത മഴ പെയ്യുമ്പോൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് പർവതപ്രദേശങ്ങളെയാണ്. ഒഴുകുന്ന മഴവെള്ളം താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുകുന്നതിനാൽ താഴ്‌വരകൾ നദികളായി മാറാൻ കാരണമാകുന്നു. കിഴക്കൻ പർവതമേഖലയിലെ ഹത്തയ്ക്ക് സമീപവും ശക്തമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ അൽ ഐനിൽ ആലിപ്പഴവീഴ്ച്ചയുമുണ്ടായി.

കനത്ത മഴ പെയ്യുമ്പോൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് പർവതപ്രദേശങ്ങളെയാണ്. ഒഴുകുന്ന മഴവെള്ളം താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുകുന്നതിനാൽ താഴ്‌വരകൾ നദികളായി മാറാൻ കാരണമാകുന്നു. കിഴക്കൻ പർവതമേഖലയിലെ ഹത്തയ്ക്ക് സമീപവും ശക്തമായ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇന്ന് രാവിലെ അൽ ഐനിൽ ആലിപ്പഴവീഴ്ച്ചയുമുണ്ടായി.

ഇന്ന് ദുബായ് മറീന, ജുമൈറ ബീച്ച് റോഡ്, മൈദാൻ, ഷെയ്ഖ് സായിദ് റോഡ്, ദെയ്‌റ തുടങ്ങി നിരവധി പ്രദേശങ്ങളിൽ നേരിയ മഴയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!