Search
Close this search box.

റമദാൻ 2024 : സീസണൽ ഭിക്ഷാടനത്തിനെതിരെയുള്ള പട്രോളിംഗ് ശക്തമാക്കി ഷാർജ പൊലീസ്

Ramadan 2024- Sharjah Police to intensify patrols against seasonal begging

യുഎഇയിൽ റമദാൻ വ്രതാരംഭം ഇന്ന് മാർച്ച് 11 മുതൽ ആരംഭിച്ചപ്പോൾ സീസണൽ ഭിക്ഷാടനത്തിനെതിരെയുള്ള പട്രോളിംഗ് ശക്തമാക്കിയിരിക്കുകയാണ് ഷാർജ പൊലീസ്

മിക്ക യാചകരും എളുപ്പത്തിൽ പണം സമ്പാദിക്കാൻ ആളുകളുടെ മതപരവും ജീവകാരുണ്യവുമായ വികാരങ്ങൾ ചൂഷണം ചെയ്യുന്നുണ്ടെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിനായി അറബിക്, ഇംഗ്ലീഷ്, ഉറുദു ഭാഷകളിൽ ഭിക്ഷാടന വിരുദ്ധ കാമ്പയിൻ ഷാർജ പോലീസ്.ആരംഭിച്ചിട്ടുണ്ട്.

പൊതുജനങ്ങൾ ഭിക്ഷാടനം നടക്കുന്ന സ്ഥലം റിപ്പോർട്ട് ചെയ്താൽ ഈ സ്ഥലത്തേക്ക് പോലീസ് പട്രോളിംഗിനെ അയക്കുമെന്നും പോലീസ് അറിയിച്ചു.

റമദാൻ മുതലെടുത്ത് പള്ളികളിലും മാർക്കറ്റുകളിലും ബാങ്കുകളിലും പാർപ്പിട പ്രദേശങ്ങളിലും ആളുകളോട് പണം ചോദിക്കാൻ പോകുന്ന യാചകർ പതിവായി വരുന്ന സ്ഥലങ്ങളിൽ പോലീസ് പട്രോളിംഗ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും ഷാർജ പോലീസ് പറഞ്ഞു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts