Search
Close this search box.

കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് അബുദാബിയിലെ ചില റോഡുകളിൽ വേഗപരിധി കുറച്ചു

Speed ​​limit reduced on some roads in Abu Dhabi due to heavy fog

കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ദൂരക്കാഴ്ച കുറയുമെന്നതിനാൽ അബുദാബിയിലെ ചില റോഡുകളിൽ വേഗപരിധി കുറച്ചിട്ടുണ്ടെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

ഇതനുസരിച്ച് ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇൻ്റർനാഷണൽ റോഡ് (അൽ നോഫ് – AL തമീരിയ), മദീനത്ത് സായിദ് മുതൽ ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇൻ്റർനാഷണൽ റോഡ് (ഷൈഖ സലാമ ബിൻത് ബുട്ടി സ്ട്രീറ്റ്), ഷെയ്ഖ് മക്തൂം ബിൻ റാഷിദ് (അജ്ബാൻ പാലം – ഘണ്ടൂട്ട്), ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡ് (അൽ സംഹ – സെയ്ഹ് അൽ ഷുഐബ്), അബുദാബി – അൽ ഐൻ റോഡ് (അബു സംര – അൽ ഖസ്ന), സ്വീഹാൻ റോഡ് (സായിദ് മിലിട്ടറി സിറ്റി – എയർപോർട്ട് ബ്രിഡ്ജ്), ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡ് എന്നീ ചില റോഡുകളിലാണ് മണിക്കൂറിൽ 80 കിലോമീറ്റർ വേഗത കുറയ്ക്കാനുള്ള സംവിധാനം അതോറിറ്റി സജീവമാക്കിയിട്ടുള്ളത്.

ഇവിടങ്ങളിൽ ഇന്ന് മാർച്ച് 11 തിങ്കളാഴ്ച്ച രാവിലെ 10 മണി വരെ ദൂരക്കാഴ്ച കുറയുമെന്ന് താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts