Search
Close this search box.

ദുബായിൽ വെള്ളത്തിൽ മുങ്ങിപോയ കാറിലെ കുടുംബത്തെ രക്ഷപ്പെടുത്തി ദുബായ് പോലീസ്

Dubai police rescued a family from a submerged car in Dubai

ദുബായ്-അൽ ഐൻ റോഡിലെ പാലത്തിനടിയിൽ വെള്ളത്തിൽ മുങ്ങിയ കാറിൽ കുടുങ്ങിയ കുടുംബത്തെ ദുബായ് പോലീസിൻ്റെ എമർജൻസി റെസ്‌പോൺസ് ടീം മാതൃകാപരമായി രക്ഷപ്പെടുത്തി.

ഈ വാരാന്ത്യത്തിൽ യുഎഇയിലുടനീളം പെയ്ത കനത്ത പേമാരിയെ തുടർന്നാണ് പാലത്തിന് താഴെയുള്ള റോഡ് വെള്ളത്തിനടിയിലായത്. വായു നിറച്ച ഒരു ബോട്ട് റോഡിലെ വെള്ളക്കെട്ടിലിറക്കിയാണ് കുടുംബത്തെ രക്ഷപ്പെടുത്തിയത്. വെള്ളത്തിൽ മുങ്ങിയ കാറും സംഘം പുറത്തെടുത്തിട്ടുണ്ട്.

കനത്ത മഴയെത്തുടർന്ന് യുഎഇയിലുടനീളമുള്ള നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായതിനാൽ, താമസക്കാർ വീടിനുള്ളിൽ തന്നെ തുടരാനും വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിൽ നിന്ന് മാറിനിൽക്കാനും മുന്നറിയിപ്പ് നൽകിയിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!