Search
Close this search box.

ഗൾഫ്‌ രാജ്യങ്ങൾക്കിടയിൽ ഏകീകൃത വിരലടയാള സംവിധാനം നടപ്പിലാക്കാനുള്ള പദ്ധതി പുരോഗമിക്കുന്നതായി റിപ്പോർട്ടുകൾ

There are reports that the plan to implement a unified fingerprint system among the Gulf countries is in progress

കുവൈറ്റ് പൗരന്മാർക്കും പ്രവാസികൾക്കും നിർബന്ധിത ബയോമെട്രിക് വിരലടയാളവുമായി മുന്നോട്ട് പോകുമ്പോൾ, ഗൾഫ് സഹകരണ കൗൺസിൽ (GCC) ഗൾഫ്‌ രാജ്യങ്ങൾക്കിടയിൽ ഏകീകൃത വിരലടയാള സംവിധാനം നടപ്പിലാക്കാനുള്ള പദ്ധതി പുരോഗമിക്കുന്നതായി കുവൈറ്റ് ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

ബയോമെട്രിക് വിരലടയാളം നിർബന്ധമാക്കുന്നതിന് മാർച്ച് 1 മുതൽ ആരംഭിച്ച മൂന്ന് മാസത്തെ സമയപരിധിയാണ് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം നൽകിയിട്ടുള്ളത്. ഇത് പാലിക്കുന്നതിൽ പരാജയപ്പെട്ടാൽ റെസിഡൻസി പെർമിറ്റുകളുടെയും (ഇഖാമ) ഡ്രൈവിംഗ് ലൈസൻസുകളുടെയും പുതുക്കൽ ഉൾപ്പെടെയുള്ള മന്ത്രാലയത്തിൻ്റെ സേവനങ്ങളിലേക്കുള്ള പ്രവേശനത്തിന് നിയന്ത്രണമേർപ്പെടുത്തും.

ഏകദേശം 4.8 മില്യൺ ജനസംഖ്യയുള്ള കുവൈറ്റിൽ 1.7 മില്യൺ ആളുകൾ ഇതിനകം ബയോമെട്രിക് വിരലടയാളത്തിന് വിധേയരായിട്ടുണ്ട്.

ഏകീകൃത വിരലടയാള സംവിധാനം നടപ്പിലാക്കിയാൽ കുവൈറ്റ്, യുഎഇ, സൗദി അറേബ്യ, ഒമാൻ, ബഹ്‌റൈൻ, ഖത്തർ എന്നിങ്ങനെ ഏതെങ്കിലും ഗൾഫ്‌ രാജ്യങ്ങളിൽ എന്തെങ്കിലും കുറ്റകൃത്യങ്ങളോ സാമ്പത്തിക ഇടപടോ തീർപ്പാക്കാതെ മറ്റേതെങ്കിലും ഗൾഫ്‌ രാജ്യങ്ങളിലേക്ക് പോകുമ്പോൾ അവിടെ പിടിക്കപ്പെടാനുള്ള സാധ്യത കൂടുതലാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!