അമേരിക്കയിലെ ബാൾട്ടിമോറിൽ കപ്പലിടിച്ച് ഫ്രാൻസിസ് സ്കോട്ട് കീ പാലം തകർന്നതിനു പിന്നാലെ നദിയിൽ വീണവർക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. ഏഴു പേരെ കാണായിട്ടുണ്ടെന്നാണ് സൂചന. എണ്ണത്തിൽ ഇതുവരെ സ്‌ഥിരീകരണമില്ല. പടാപ്‌സ്‌കോ നദിയുടെ മുകളിലൂടെയുള്ള പാലമാണ് തകര്‍ന്നത്.
വെള്ളത്തിൽ വീണ രണ്ടു പേരെ നേരത്തെ അഗ്നിരക്ഷാ സേന രക്ഷിച്ചിരുന്നു. ആശുപ്രതിയിലേക്കു മാറ്റിയ ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. കൊടും തണുപ്പിനെ തുടർന്നു കാലാവസ്‌ഥ പ്രതികൂലമാകുന്നതു തിരച്ചിലിനെ ബാധിക്കുന്നുണ്ട്. നിലവിൽ മുന്നു ഡിഗ്രി സെൽഷ്യസ് വരെയാണ് ഇവിടുത്തെ താപനില.
അപകടത്തെ തുടര്‍ന്ന് പാലത്തിന്റെ ഇരുഭാഗങ്ങളിലെയും ഗതാഗതം നിയന്ത്രിക്കുകയും വാഹനങ്ങള്‍ വഴിതിരിച്ചുവിടുകയും ചെയ്തതായി മാരിലാന്‍ഡ് ഗതാഗത വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.