അബുദാബി എമിറേറ്റിലെ ഒരു പ്രധാന റോഡിലെ വേഗപരിധിയിൽ മാറ്റം വരുത്തുന്നത് സംബന്ധിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അബുദാബി പോലീസ് നിഷേധിച്ചു.
ഷെയ്ഖ് ഖലീഫ ബിൻ സായിദ് ഇൻ്റർനാഷണൽ റോഡായ “മഫ്‌റഖ് – അൽ ഗുവൈഫത്ത്” വേഗപരിധിയിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്ന് എക്‌സിലൂടെ അബുദാബി പോലീസ് പറഞ്ഞു. ഈ റോഡിൽ അനുവദനീയമായ പരമാവധി വേഗത 160 കിലോമീറ്ററാണെന്നും പോലീസ് പറഞ്ഞു.
കിംവദന്തികളും തെറ്റായ വിവരങ്ങളും പ്രചരിപ്പിക്കുന്നത് ഒഴിവാക്കാനും ഔദ്യോഗിക മാധ്യമ സ്രോതസ്സുകളിൽ നിന്ന് വാർത്തകൾ നേടാനും പോലീസ് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.