യുഎഇയിലെ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) ഇന്ന് തിങ്കളാഴ്ച സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് ചെറിയ പെരുന്നാൾ (Eid Al Fitr) അവധികൾ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
ഇതനുസരിച്ച് റമദാൻ 29 തിങ്കളാഴ്ച (ഏപ്രിൽ 8, 2024) മുതൽ ശവ്വാൽ 3 വരെ സ്വകാര്യമേഖലയിലെ എല്ലാ ജീവനക്കാർക്കും ശമ്പളത്തോടുകൂടിയ അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) അറിയിച്ചു.
റമദാൻ 30 പൂർത്തിയാക്കുകയാണെങ്കിൽ സ്വകാര്യമേഖലയ്ക്ക് ( റമദാൻ 29,30 ശവ്വാൽ 1,2,3 ) ഏപ്രിൽ 8 മുതൽ ഏപ്രിൽ 12 വരെ 5 ദിവസത്തെ അവധിയും റമദാൻ 29 പൂർത്തിയാക്കുകയാണെങ്കിൽ ഏപ്രിൽ 11 വരെ 4 ദിവസത്തെ അവധിയുമാണ് ലഭിക്കുക.
ഈദ് ഔദ്യോഗികമായി ആരംഭിക്കുന്ന തീയതി സ്ഥിരീകരിക്കാൻ യുഎഇ ചന്ദ്രദർശന സമിതി യോഗം ചേർന്നേക്കും
The Ministry of Human Resources and Emiratisation (MoHRE) has announced that Monday, 29 Ramadan (8 April 2024) to 3 Shawwal (or what is equivalent to it in Gregorian calendar) will be a paid holiday for all employees in the private sector across the UAE on the occasion of Eid Al…
— وزارة الموارد البشرية والتوطين (@MOHRE_UAE) April 1, 2024
അതേസമയം സർക്കാർ ജീവനക്കാർക്ക് ഏപ്രിൽ 8 തിങ്കൾ മുതൽ ഏപ്രിൽ 14 ഞായർ വരെയാണ് ചെറിയ പെരുന്നാൾ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.