Search
Close this search box.

അൽഐനിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു.

A native of Malappuram died in a car accident in Al Ain.

അൽഐനിലുണ്ടായ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം ഒതുക്കുങ്ങൽ നൊട്ടനാലക്കൽ സ്വദേശി തായാട്ടുചിറ കുഞ്ഞിമുഹമ്മദിൻ്റെ മകൻ മുഹ്‌യുദീൻ എന്ന മാനുപ്പ (33) യാണ് മരിച്ചത്.

കഴിഞ്ഞ ഞായറാഴ്‌ച രാത്രി ഇദ്ദേഹം ഓടിച്ചിരുന്ന ബൈക്കിൽ കാർ ഇടിച്ചാണ് അപകടമുണ്ടായത്. അൽഹയറിലെ ഒരു കഫ്തീരിയയിൽ ഡെലിവറി ബോയ് ആയി ജോലി ചെയ്യുകയായിരുന്നു. മാതാവ്: നാഫീസ്. ഭാര്യ: ഷമീമ ബാനു.

നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിച്ച് ചൊവ്വാഴ്‌ച ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകൻ അബ്ദു സമദ് പൂന്താനം അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts