ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലെ ട്രക്ക് നീക്കത്തിൻ്റെ സമയത്തിൽ മാറ്റങ്ങൾ വരുത്തിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുംദുബായ് പോലീസ് ജനറൽ ഹെഡ്ക്വാർട്ടേഴ്സും ചേർന്ന് ഇന്ന് തിങ്കളാഴ്ച അറിയിച്ചു.
പുതിയ ഷെഡ്യൂൾ രാവിലെ 6.30 മുതൽ 8.30 വരെയും ഉച്ചകഴിഞ്ഞ് രണ്ട് പിരീഡുകളായി ഉച്ചയ്ക്ക് 1 മുതൽ 3 വരെയും വൈകുന്നേരം 5.30 മുതൽ രാത്രി 8 വരെയും ട്രക്കുകൾക്ക് നിരോധനമുണ്ടാകുക. ഏപ്രിൽ 28 മുതൽ തിരക്കേറിയ സമയങ്ങളിൽ റാസൽ ഖോർ റോഡ് മുതൽ ഷാർജ വരെ നീളുന്ന ഈ റോഡിൻ്റെ ഒരു ഭാഗത്തിന് ഇരു ദിശകളിലേക്കും ഈ സമയക്രമീകരണം ബാധകമായിരിക്കും.
#RTA and Dubai Police General Headquarters announced changes to the timings for truck movement on Sheikh Mohammed bin Zayed Road. The adjustment of timing applies to a section of the road extending from Ras Al Khor Road to Sharjah in both directions during peak traffic hours as… pic.twitter.com/L0Igip0G2N
— RTA (@rta_dubai) April 1, 2024