യുഎയിൽ ഇന്ന് കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. പടിഞ്ഞാറൻ, തീരപ്രദേശങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്കുള്ള സാധ്യതയുള്ളതായും നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി വ്യക്തമാക്കി.
രാജ്യത്ത് താപനില 34 ഡിഗ്രി സെൽഷ്യസ് വരെ ഉയരാനുള്ള സാധ്യതയും എൻസിഎം ചൂണ്ടിക്കാട്ടി. അബുദാബിയിലും ദുബായിലും ഇന്ന് താപനില 30 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു.
എന്നിരുന്നാലും, അബുദാബിയിൽ 19 ഡിഗ്രി സെൽഷ്യസും ദുബായിൽ 21 ഡിഗ്രി സെൽഷ്യസും പർവതപ്രദേശങ്ങളിൽ 12 ഡിഗ്രി സെൽഷ്യസും വരെ താപനില കുറയുമെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.
അബുദാബിയിൽ 35 മുതൽ 80 ശതമാനം വരെയും ദുബായിൽ 30 മുതൽ 80 ശതമാനം വരെയും ഹ്യുമിഡിറ്റി ലെവൽ എത്തുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.