ഈദ് അൽ ഫിത്തർ അവധിക്കാലത്ത് പാർക്കുകളുടെ പ്രവർത്തന സമയം ദുബായ് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു.ഇതനുസരിച്ച് ദുബായിലെ റെസിഡൻഷ്യൽ പാർക്കുകളും സ്ക്വയറുകളും രാവിലെ 8 മുതൽ 12 വരെ തുറന്നിരിക്കും.
സബീൽ പാർക്ക്, അൽ ഖോർ പാർക്ക്, മംസാർ പാർക്ക്, അൽ സഫ പാർക്ക്, മുഷ്രിഫ് പാർക്ക്, നാഷണൽ പാർക്ക് എന്നിവ രാവിലെ 8 മണി മുതൽ രാത്രി 11 മണി വരെ പ്രവർത്തിക്കും.
ഖുർആൻ പാർക്ക് രാവിലെ 8 മുതൽ രാത്രി 10 വരെ തുറന്നിരിക്കും മിറാക്കിൾ കേവും ഗ്ലാസ് ഹൗസും രാവിലെ 9 മുതൽ രാത്രി 8.30 വരെ തുറന്നിരിക്കും. ദുബായ് ഫ്രെയിം രാവിലെ 9 മുതൽ രാത്രി 9 വരെ പ്രവർത്തിക്കും.
പ്രവൃത്തിദിവസങ്ങളിലും വാരാന്ത്യങ്ങളിലും Children’s City ക്ക് വ്യത്യസ്ത സമയങ്ങളുണ്ടാകും. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മുതൽ രാത്രി 8 വരെ പ്രവർത്തിക്കും. ശനി, ഞായർ ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മണിക്കും രാത്രി 8 മണിക്കും ഇടയിൽ പ്രവർത്തിക്കും.