അബുദാബി BAPS സന്ദർശകർക്ക് കൂടുതൽ സംഘടിതവും ആസ്വാദ്യകരവുമായ അനുഭവം ഉറപ്പാക്കാനും സന്ദർശകരുടെ കനത്ത തിരക്ക് നിയന്ത്രിക്കാനും പുതിയ മുൻകൂർ രജിസ്‌ട്രേഷൻ ബുക്കിംഗ് ആരംഭിച്ചതായി മാനേജ്മെന്റ് അറിയിച്ചു
ഇതനുസരിച്ച് സന്ദർശകർക്ക് കാത്തിരിപ്പ് സമയം കുറച്ച് ക്ഷേത്രം സന്ദർശിക്കാൻ അവരുടെ ഇഷ്ടപ്പെട്ട തീയതിയും സമയ സ്ലോട്ടും തിരഞ്ഞെടുക്കാനാകും, ചൊവ്വാഴ്ച മുതൽ ഞായർ വരെ (രാവിലെ 9 മുതൽ രാത്രി 8 വരെ) തുറന്നിരിക്കുന്ന ക്ഷേത്രം തിങ്കളാഴ്ചകളിൽ അടച്ചിരിക്കും.
ക്ഷേത്രം ഔദ്യോഗികമായി തുറന്നതുമുതൽ, ദിവസേന ആയിരക്കണക്കിന് സന്ദർശകരെ സ്വാഗതം ചെയ്തിട്ടുണ്ട്. സ്കൂൾ അവധിക്കാലത്ത് കുടുംബങ്ങൾ സന്ദർശിക്കുന്നതിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്.
.കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും, https://www.mandir.ae/visit സന്ദർശിക്കുക.