വെള്ളപ്പൊക്കത്തിനിടെ വൈദ്യുതാഘാതമേറ്റ് മരിച്ചെന്ന വാർത്ത നിഷേധിച്ച് ഷാർജ പൊലീസ്.
ഷാർജ എമിറേറ്റിലെ വെള്ളപ്പൊക്കമുള്ള തെരുവിലൂടെ നടക്കുമ്പോൾ വൈദ്യുതാഘാതമേറ്റ് രണ്ട് പേർ മരിച്ചുവെന്ന വ്യാജവാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്ന് നിയമനടപടികൾ സ്വീകരിക്കുമെന്ന് കിംവദന്തികൾ പ്രചരിപ്പിക്കുന്നവർ മുന്നറിയിപ്പ് നൽകി ഷാർജ പോലീസ് കമാൻഡർ-ഇൻ-ചീഫ് മേജർ ജനറൽ സെയ്ഫ് അൽ സാരി അൽ ഷംസി.
മരണത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്ത നിഷേധിച്ചു, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് നിർത്താൻ താമസക്കാരോട് അഭ്യർത്ഥിച്ചു.
വെള്ളപ്പൊക്കമുള്ള പ്രദേശങ്ങളിൽ നടക്കുന്നതും നിലത്ത് ഘടിപ്പിച്ചിരിക്കുന്ന ലോഹ വസ്തുക്കളിൽ തൊടുന്നതും ഒഴിവാക്കണമെന്നും, യുഎഇയിൽ വൈദ്യുതി വിതരണ ലൈനുകൾ ഭൂരിഭാഗവും ഭൂമിക്കടിയിലാണ് നിർമ്മിച്ചിരിക്കുന്നത്, അതിനാൽ വെള്ളപ്പൊക്കമുള്ള പ്രദേശങ്ങളിലൂടെ നടക്കുന്നത് ഒഴിവാക്കുക എന്നും മുന്നറിയിപ്പ് നൽകി.
സമൂഹത്തെ പ്രതികൂലമായി ബാധിക്കുന്നതിനാൽ തെറ്റായ പ്രചാരണങ്ങളും സ്ഥിരീകരിക്കാത്ത വാർത്തകളും പ്രചരിപ്പിക്കുന്നതിനെതിരെ ഷാർജ പോലീസ് ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിചവർക്ക് 200,000 ദിർഹം വരെ പിഴയും ജയിൽ ശിക്ഷയുമാണ് ലഭിക്കുക.