Search
Close this search box.

ദുബായിലേക്കുള്ള യാത്രക്കാർ അത്യാവശ്യമല്ലാത്ത യാത്രകൾ മാറ്റിവെക്കണമെന്ന് ഇന്ത്യൻ എംബസി.

indian-embassy-urges-dubai-bound-travellers-to-reschedule-non-essential-trips

ദുബായിലേക്കുള്ള യാത്രക്കാർ അത്യാവശ്യമല്ലാത്ത യാത്രകൾ മാറ്റിവെക്കണമെന്ന് ഇന്ത്യൻ എംബസി.

അബുദാബിയിലെ ഇന്ത്യൻ എംബസി ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലേക്ക് യാത്ര ചെയ്യുന്നതോ വഴി പോകുന്നതോ ആയ യാത്രക്കാർക്കായിയുള്ള അറിയിപ്പ്.
യു എ ഇ യിൽ ഉണ്ടായ ശക്തമായ മഴയെത്തുടർന്ന് ദുബായ് ഇൻ്റർനാഷണൽ എയർപോർട്ടിലേക്കുള്ള ഫ്ലൈറ്റുകളുടെ എണ്ണം താൽക്കാലികമായി പരിമിതപ്പെടുത്തിയിരിക്കുന്നു,”

ഇന്ത്യൻ എംബസി യാത്രക്കാർക്കായിയുള്ള അറിയിപ്പ്

ദുബായിലേക്ക് യാത്ര ചെയ്യുന്ന ഉപഭോക്താക്കൾക്ക് സാധാരണ പോലെ ചെക്ക്-ഇൻ ചെയ്ത് യാത്ര ചെയ്യാം.
ഉപഭോക്താക്കൾക്ക് പുറപ്പെടുന്നതിനും എത്തിച്ചേരുന്നതിനും കാലതാമസം പ്രതീക്ഷിക്കാം, ഏറ്റവും പുതിയ ഫ്ലൈറ്റ് സ്റ്റാറ്റസ് അതാത് ഫ്ലൈറ്റുകളുടെ വെബ്‌സൈറ്റിൽ പരിശോധിക്കാൻ എയർലൈൻ കമ്പനികൾ അഭിപ്രായപ്പെട്ടു.

ദുബായ് വിമാനത്താവളത്തിൽ ഇന്ത്യൻ പൗരന്മാരെ സഹായിക്കുന്നതിന്, ദുബായിലെ കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ അടിയന്തര ഹെൽപ്പ് ലൈൻ നമ്പറുകൾ പ്രവർത്തനക്ഷമമാക്കി, ബുധനാഴ്ച മുതൽ പ്രവർത്തനക്ഷമമാണ്. 24×7 ഹെൽപ്പ്‌ലൈൻ നമ്പറുകൾ ഇവയാണ്: 971501205172, 971569950590, 971507347676, 971585754213.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts