Search
Close this search box.

ഗ്ലോബൽ വില്ലേജിൽ 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യ പ്രവേശനം

ദുബായ്: നിലവിലെ സീസൺ അവസാനിക്കുന്നതിന് മുമ്പ് ദുബായിലെ ഗ്ലോബൽ വില്ലേജ് സന്ദർശിക്കാൻ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സീസൺ 28 ന്റെ അവസാനം വരെ മൾട്ടി കൾച്ചറൽ പാർക്കിലേക്ക് പ്രവേശനം സൗജന്യമായിരിക്കുമെന്ന് അധികൃതർ പറഞ്ഞു.

ഏപ്രിൽ 28 നു സീസൺ അവസാനിക്കും. അടുത്ത സീസൺ ഒക്ടോബറിലാണ് തുടങ്ങുന്നത്. നിലവിലെ സീസണിൽ പാർക്കിൽ പ്രവേശിക്കാൻ രണ്ട് തരം ടിക്കറ്റുകൾ ആണുള്ളത്. ഞായർ മുതൽ വ്യാഴം വരെയുള്ള ടിക്കറ്റും വാരാന്ത്യങ്ങളും പൊതു അവധി ദിനങ്ങളും ഉൾപ്പെടെ ആഴ്ചയിലെ ഏത് ദിവസവും സന്ദർശകർക്ക് ഉപയോഗിക്കാൻ പറ്റുന്ന ‘എനി ഡേയ്’ ടിക്കറ്റുകളും.

മൂന്ന് വയസ്സിന് താഴെയുള്ള കുട്ടികൾക്കും 65 വയസും അതിനു മുകളിൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്കും നിശ്ചയദാർഢ്യമുള്ളവർക്കും ടിക്കറ്റുകൾ സൗജന്യമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!