നാളെ (23.4.2024) മുതൽ ഷാർജയിലെ സ്കൂളുകൾക്ക് ഹൈബ്രിഡ് ക്ലാസുകൾ നടത്താൻ അനുമതി

ഷാർജ: രാജ്യത്തെ ബാധിച്ച അസ്ഥിരമായ കാലാവസ്ഥയുടെ അനന്തരഫലങ്ങൾ കണക്കിലെടുത്ത് ഷാർജയിലെ സ്കൂളുകൾക്ക് അധ്യാപന രീതി തിരഞ്ഞെടുക്കാൻ അനുമതി നൽകി.

ഏപ്രിൽ 23 ചൊവ്വ മുതൽ ഏപ്രിൽ 25 വ്യാഴം വരെ ഇൻ – പേഴസൺ, റിമോട്ട്, ഹൈബ്രിഡ് തുടങ്ങിയ അധ്യാപന രീതികളിൽ ഏത് തിരഞ്ഞെടുക്കണമെന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അഡ്മിനിസ്ട്രേഷനുകൾക്ക് തീരുമാനിക്കാമെന്ന് ഷാർജ പ്രൈവറ്റ് എഡ്യൂക്കേഷൻ അതോറിറ്റി അറിയിച്ചു.

രാജ്യത്തെ അസാധാരണമായ കാലാവസ്ഥയെ തുടർന്നാണ് തീരുമാനം, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തൊഴിലാളികൾ എന്നിവരുടെ സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനമെന്നും അതോറിറ്റി വ്യക്തമാക്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!