ഗാസയിൽ പരിക്കേറ്റ ഫലസ്തീൻ കുട്ടികളും കാൻസർ രോഗികളുമടങ്ങുന്ന 16-ാമത് സംഘം ഇന്ന് ശനിയാഴ്ച ചികിത്സക്കായി യുഎഇയിൽ എത്തി.
ഈജിപ്തിലെ അൽ അരിഷ് ഇൻ്റർനാഷണൽ എയർപോർട്ടിൽ നിന്ന് പുറപ്പെട്ട വിമാനം സായിദ് ഇൻ്റർനാഷണൽ എയർപോർട്ടിൽ ആണ് ലാൻഡ് ചെയ്തത്. അടിയന്തര വൈദ്യസഹായം ആവശ്യമുള്ള 25 രോഗികളും 51 കുടുംബാംഗങ്ങളുമാണ് ഈ സംഘത്തിൽ ഉണ്ടായിരുന്നത്.
ലാൻഡിംഗിന് ശേഷം, മെഡിക്കൽ ടീമുകൾ പരിക്കേറ്റവരെയും അടിയന്തിര പരിചരണം ആവശ്യമുള്ളവരെയും ചികിത്സയ്ക്കായി ആശുപത്രികളിലേക്ക് മാറ്റയിരിക്കുകയാണ്.