യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ദുബായ് മെട്രോ സ്റ്റേഷനുകളിൽ പുതിയ പ്രതിദിന പ്രോട്ടോക്കോളുകൾ നടപ്പാക്കുന്നതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഇന്ന് ചൊവ്വാഴ്ച അറിയിച്ചു.
ഇതനുസരിച്ച് രാവിലെ 7 മുതൽ 9.30 വരെയും വൈകിട്ട് 5 മുതൽ രാത്രി 8.30 വരെ തിരക്കുള്ള സമയങ്ങളിൽ ‘ക്രൗഡ് മാനേജ്‌മെൻ്റ് പ്രോട്ടോക്കോളുകൾ’ നിലവിലുണ്ടാകുമെന്ന് അതോറിറ്റി അറിയിച്ചു. ഏപ്രിൽ 16-ലെ മഴയ്ക്ക് ശേഷം ദുബായ് മെട്രോ ഇതുവരെ പൂർണ്ണമായ പ്രവർത്തനങ്ങളിലേക്ക് തിരിച്ചെത്തിയിട്ടില്ല. ഓൺപാസീവ്, ഇക്വിറ്റി, അൽ മഷ്‌റെഖ്, എനർജി എന്നീ നാല് സ്റ്റേഷനുകൾ ഇപ്പോഴും അടച്ചിട്ടിരിക്കുകയാണ്.
To ensure the safety of all #DubaiMetro users, #RTA informs you of implementing daily crowd management protocols during peak hours, from 7:00 AM until 09:30 AM and from 5:00 PM until 8:30 PM. Please plan your journeys ahead of time, follow station signage and staff instructions.…
— RTA (@rta_dubai) April 30, 2024
ദുബായ് മെട്രോ റൈഡർമാർ അവരുടെ യാത്രകൾ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്നും സ്‌റ്റേഷനുകളിൽ സൈൻ ബോർഡുകൾ സ്ഥാപിക്കുകയും യാത്രക്കാർക്ക് മാർഗനിർദേശം നൽകാൻ ജീവനക്കാർ സ്ഥലത്തുണ്ടാവുകയും ചെയ്യുമെന്നും അതോറിറ്റി ഉറപ്പ് നൽകിയിട്ടുണ്ട്.