2034-ഓടെ എമിറേറ്റ്സ് എയർലൈനിന്റെ പ്രവർത്തനങ്ങൾ അൽ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഒറ്റയടിക്ക് മാറ്റുമെന്ന് എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പിൻ്റെ ചെയർമാനും സിഇഒയുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം ഇന്ന് ദുബായിൽ ഒരു മാധ്യമ സമ്മേളനത്തിൽ പറഞ്ഞു.പറഞ്ഞു.
ഡി 33 പ്രോഗ്രാമിൻ്റെ ഭാഗമായി ഞങ്ങൾ 2034 ഓടെ അൽ മക്തൂം വിമാനത്താവളത്തിലേക്ക് മാറും. സ്ഥലംമാറ്റം (ദുബായ് ഇൻ്റർനാഷണലിൽ നിന്ന് അൽ മക്തൂം എയർപോർട്ടിലേക്ക്) ഒറ്റയടിക്ക് നടക്കുമെന്ന് ഷെയ്ഖ് അഹമ്മദ് പറഞ്ഞു. ദുബായ് ഇൻ്റർനാഷണലിലെ എല്ലാ പ്രവർത്തനങ്ങളും അടുത്ത ഏതാനും വർഷങ്ങളിൽ അൽ മക്തൂം ഇൻ്റർനാഷണലിലേക്ക് മാറ്റുമെന്ന് ദുബായ് സർക്കാർ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ചിരുന്നു.
പ്രാദേശിക വിമാനക്കമ്പനികളുടെയും വ്യോമയാന മേഖലകളുടെയും വളർച്ചയ്ക്ക് ഈ പുതിയ വിമാനത്താവളം കാലഘട്ടത്തിൻ്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.