തുടർച്ചയായി നാല് മാസത്തെ പെട്രോൾ വിലവർദ്ധനവിന് ശേഷം ദുബായിൽ ടാക്സി നിരക്ക് കിലോമീറ്ററിന് 12 ഫിൽസ് വർദ്ധിച്ചതായി ദുബായ് ടാക്സി കമ്പനി PJSC (DTC) വെബ്സൈറ്റ് വ്യകതമാക്കുന്നു. ഖലീജ് ടൈംസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഈ വർഷം ഫെബ്രുവരി മുതൽ യുഎഇയിൽ പെട്രോൾ വില ഉയരുകയാണ്. സ്പെഷ്യൽ 95-ൻ്റെ വില ജനുവരിയിൽ ലിറ്ററിന് 2.71 ദിർഹമായിരുന്നു, എന്നാൽ ഇപ്പോൾ മെയ് മാസത്തിൽ ലിറ്ററിന് 3.22 ദിർഹമാണ്. ഈ വർഷത്തിൻ്റെ തുടക്കം മുതൽ പെട്രോളിന് 51 ഫിൽസ് വർദ്ധിച്ചിട്ടുണ്ട്
ഇതനുസരിച്ച് ദുബായിൽ ടാക്സികൾക്കുള്ള ഒരു കിലോമീറ്റർ ചാർജ് ഇപ്പോൾ 2.09 ദിർഹമാണ്, മുമ്പ് കിലോമീറ്ററിന് 1.97 ദിർഹം ഈടാക്കിയിരുന്നതിനെ അപേക്ഷിച്ച് 12 ഫിൽസ് വർദ്ധിച്ചിട്ടുണ്ട്.