കൊച്ചിൻ യുണിവേഴ്സിറ്റി ബിടെക് അലുംനെ അസോസിയേഷൻ ദുബായ് സംഘടിപ്പിക്കുന്ന നൃത്തമത്സരം “ഓർമ്മച്ചുവടുകൾ” 2024 മെയ് 19 ഞായറാഴ്ച വൈകുന്നേരം ദുബായ് പാകിസ്താൻ അസോസിയേഷൻ സെന്ററിൽ വെച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
അകാലത്തിൽ വേർപിരിഞ്ഞ അലുംനെ മെമ്പർ നീതു വിശാഖിന്റെ സ്മരണാർഥമാണ് കേരളത്തിലെ വിവിധ കോളജ് അലുംനെകൾ മാറ്റുരക്കുന്ന നൃത്തമത്സരം സംഘടിപ്പിക്കുന്നത്. വിശദവിവരങ്ങൾക്ക് 0551393940, 0555785236 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.