ബാംഗ്ലൂരിൽ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്സ് പ്രസ് IX 1132  വിമാനത്തിന് തീ പിടിച്ചു.
വലത്തെ എഞ്ചിനാണ് തീപ്പിടിച്ചത്. യാത്രക്കാർ തീ കണ്ടപ്പോൾ ബഹളം വെച്ചത്തോടെയാണ് വിമാനം അടിയന്തിര ലാൻഡിംഗ് നടത്തിയത്.
രക്ഷപെടാനുള്ള വെപ്രാളത്തിൽ എമർജൻസി എക്സിറ്റ് വഴി ചാടിയ ചില യാത്രക്കാർക്ക് പരിക്ക് പറ്റിയിട്ടുണ്ട്.
ഇന്ന് മെയ് 18 ന് രാത്രി 11 മണിക്ക് ബാംഗ്ലൂരിൽ നിന്നും പറന്നുയർന്ന് അഞ്ചു മിനിറ്റിനുള്ളിൽ തന്നെ വലത് ഭാഗത്തെ എഞ്ചിനിൽ തീ പടരുന്നത് യാത്രക്കാർ കാണുകയായിരുന്നു. ഉടൻ തന്നെ വിമാനം ബാംഗ്ലൂർ എയർപോർട്ടിനോട് ചേർന്നുള്ള ഒരു സ്ഥലത്ത് അടിയന്തിര ലാൻഡിംഗ് നടത്തുകയായിരുന്നു.
യാത്രക്കാരോട് ഉടൻ എമർജൻസി എക്സിറ്റ് വഴി ചാടി രക്ഷപെടാൻ ക്രൂ അംഗങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. വൻ ദുരന്തത്തിൽ നിന്നാണ് തങ്ങൾ രക്ഷപെട്ടതെന്ന് യാത്രക്കാർ പറഞ്ഞു.
								
								
															





