ഷാർജയിൽ നിന്ന് ദുബായിലേക്ക് പോകുന്ന ദിശയിൽ എമിറേറ്റ്‌സ് റോഡ് E611-ൽ ഷാർജയിലെ അൽ ബാദി ഇൻ്റർചേഞ്ചിന് സമീപം അഞ്ച് ദിവസത്തേക്ക് ഗതാഗതം വഴിതിരിച്ചുവിടുമെന്ന് ഊർജ, അടിസ്ഥാന സൗകര്യ മന്ത്രാലയം അറിയിച്ചു. രണ്ട് സ്ലോ ലൈനുകളാണ് അടച്ചിടുന്നത്.
ഇന്നലെ മെയ് 23 വ്യാഴാഴ്ച്ച മുതൽ അഞ്ച് ദിവസത്തേക്കാണ് ഗതാഗതം വഴിതിരിച്ചുവിടുക. റോഡ് ഉപയോക്താക്കൾ സൈൻബോർഡുകൾ ശ്രദ്ധിക്കാനും വേഗപരിധി പാലിക്കാനും മന്ത്രാലയം അഭ്യർത്ഥിച്ചു.