Search
Close this search box.

യുഎഇയിൽ ‘ആവേശ’മായി ‘മർമം’: പ്രാദേശികമായി നിർമ്മിച്ച മർമം ജൂസുകളും വിപണി കീഴടക്കുന്നു

'Marmam' with 'craze' in UAE: Locally produced marmam juices also conquer the market

യുഎഇയിലെ എല്ലാവർക്കും ‘മർമം’ വളരെ സുപരിചിതമാണ്. പ്രത്യേകിച്ച് ദക്ഷിണേഷ്യക്കാർക്ക് മർമം ഉത്പന്നങ്ങൾ ഏറെ പ്രിയപ്പെട്ടതാണ്. ഉത്പന്നങ്ങളെല്ലാം ഫ്രഷ് ആയി ലഭ്യമാക്കുന്നു എന്നതാണ് മർമ്മത്തിന്റെ സവിശേഷത. പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന പാലും പാൽ ഉത്പന്നങ്ങളും ഒരു കർഷകനിൽ നിന്ന് നേരിട്ട് വാങ്ങുന്ന വിശ്വാസ്യതയോടെ ഉപഭോക്താക്കളിൽ എത്തിക്കുകയാണിവർ. 1984 മുതലുള്ള പ്രവർത്തന പാരമ്പര്യവും സ്വീകാര്യതയുമുള്ള മർമം ഉത്പന്നങ്ങൾ ഇപ്പോൾ യു.എ.ഇ യിലെ അതിവേഗം വളരുന്ന മികച്ച ബ്രാൻഡ് ആയി മാറിയിരിക്കുകയാണ്. ഉപഭോക്താക്കളുടെ ആരോഗ്യ സംരക്ഷണത്തിൽ വിട്ടുവീഴ്ച വരുത്തില്ല എന്ന ദൃഢ നിശ്ചയമാണ് ഇവരെ മുന്നോട്ട് നയിക്കുന്നത്.

നിരവധി വർഷങ്ങൾക്ക് ശേഷവും, യുഎഇയിലെ പ്രാദേശിക ഡയറി ഫാമിൽ നിന്നുള്ള ഏറ്റവും പുതിയ ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് മർമം ഇപ്പോഴും യുഎഇയിലെ ജനങ്ങൾക്ക് സേവനം നൽകുന്നു. കൂടാതെ എല്ലാവർക്കും ആസ്വദിക്കാനായി പുതിയ പാൽ, തൈര്,ലബാൻ, ജ്യൂസ്, പ്രോട്ടീൻ പാൽ, ഗ്രീക്ക് തൈര് എന്നിവയുടെ ഒരു ശ്രേണിയുണ്ട്.

മർമ്മത്തിന്റെ മംഗോ ഗ്രേപ്പ് നെക്ടർ, ബെറി & ഗ്രേപ്പ് നെക്ടർ, ഫ്രൂട്ട് മിക്സ് നെക്ടർ എന്നിവ ഇതിനോടകം വിപണി കീഴടക്കിയിരിക്കുകയാണ് . ഇവരുടെ ആപ്പിൾ ജ്യൂസ്, ഓറഞ്ച് ജ്യൂസ് എന്നിവയ്ക്കും ആവശ്യക്കാരേറെ. ഫ്രഷ് ക്രീം, സ്‌പ്രെഡ്‌ഡുകൾ, ചീസ്, ലബാൻ, യോഗർട് എന്നിവയും ജനകീയമാണ്.

പ്രാദേശികമായി നിർമ്മിക്കുന്നതിനാൽ മർമം ഉത്പന്നങ്ങളുടെ വിശ്വാസ്യത ഏറെയാണ്. ഏറ്റവും രുചികരമായ പാലുൽപ്പന്നങ്ങൾക്ക് പുറമെ, പ്രാദേശികമായി നിർമ്മിക്കുന്ന പുതിയ ജ്യൂസുകളും മർമം വാഗ്ദാനം ചെയ്യുന്നുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!