കൊച്ചിൻ യൂണിവേഴ്‌സിറ്റി അലുംനി അസോസിയേഷൻ (കുബ) ദുബായിൽ നൃത്തമത്സരം സംഘടിപ്പിച്ചു. വിട്ടുപിരിഞ്ഞ നീതു വിശാഖിന്റെ സ്മരണാർത്ഥമാണ് പരിപാടി സംഘടിപ്പിച്ചത്. ‘ഓർമ്മച്ചുവടുകൾ’ എന്ന പേരിൽ നടന്ന മത്സരത്തിൽ ഇരുപതോളം ടീമുകൾ പങ്കെടുത്തു. വിവിധ കാറ്റഗറികളിൽ മാർ അത്തനേഷ്യസ് കോളേജ്, കോതമംഗലം മദർ ആർട്സ് ആൻഡ് സയൻസ് കോളേജ് തൃശൂരും ഒന്നാംസ്ഥാനം നേടി.
ഡോക്ടർ ഇഷ ഫർഹ ഖുറേഷി മുഖ്യ അതിഥിയായി ചടങ്ങിൽ പങ്കെടുത്തു. അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ്, അക്കാഫ് ഭാരവാഹികളായ വെങ്കിട്ട് മോഹൻ , ചന്ദ്രസേനൻ , നൗഷാദ് മുഹമ്മദ് , രാധാകൃഷണൻ മച്ചിങ്ങൽ എന്നിവർ പങ്കെടുത്തു. പ്രോഗ്രാം ജനറൽ കൺവീനർ ദീപു ദേവരാജൻ , കുബ പ്രസിഡണ്ട് വിവേക് ജയകുമാർ , ജനറൽ സെക്രട്ടറി ആദർശ് നാസർ, വിശാഖ് ഗോപി , എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ബുള്ളറ്റ്സ് ബ്രാൻഡിന്റെ ഗാനമേളയും ചെണ്ടമേളവും ഉണ്ടായിരുന്നു.