Search
Close this search box.

സെയിൽസ് ഡിപ്പാർട്ട്‌മെൻ്റിൽ ജോലി നൽകാമെന്ന് വ്യാജ തൊഴിൽ പരസ്യങ്ങൾ : മുന്നറിയിപ്പുമായി റാസൽഖൈമ പോലീസ്

Ras Al Khaimah Police warns against fake job advertisements offering jobs in sales department

പുതിയ വ്യാജ തൊഴിൽ പരസ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതായി റാസൽഖൈമ പോലീസ് ഇന്ന് മുന്നറിയിപ്പ് നൽകി. ഓൺലൈനിലും സോഷ്യൽ മീഡിയയിലുമാണ് വ്യാജ തൊഴിൽ പരസ്യങ്ങൾ കണ്ടെത്തിയിട്ടുള്ളത്.

ഈ ജോലിക്കായി രജിസ്റ്റർ ചെയ്താൽ ഒരു കമ്പനിയുടെ സെയിൽസ് ഡിപ്പാർട്ട്‌മെൻ്റിൽ ജോലി ലഭിക്കുമെന്ന് വിശ്വസിപ്പിക്കുകയാണ് ചെയ്യുന്നത്. പിന്നീട് പണം മറ്റുള്ളവരിൽ നിന്ന് സ്വീകരിച്ച് മറ്റ് ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുന്ന ജോലി നൽകുന്നു. ഈ ലഭിക്കുന്ന പണം നിയമവിരുദ്ധമാണെന്ന് അറിയാതെ അപേക്ഷകന് അവരുടെ ജോലിക്ക് പ്രതിഫലം ലഭിക്കുകയും ചെയ്യും.

ഇതിൽ അപേക്ഷകന് പ്രതിഫലം ലഭിക്കുന്നുണ്ടെങ്കിലും ആ പണം നിയമവിരുദ്ധമായതിനാൽ അവർ പിടിക്കപ്പെടുകയും ചെയ്തേക്കാം. ഇത്തരം തട്ടിപ്പിന് ഇരയായതായി സംശയിക്കുന്ന താമസക്കാർ ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ റിപ്പോർട്ട് നൽകണമെന്ന് അതോറിറ്റി അഭ്യർത്ഥിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!