യുഎഇ പ്രസിഡണ്ട് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ച നരേന്ദ്രമോദിയെ അഭിനന്ദനങ്ങൾ അറിയിച്ചു. ഇന്ത്യയെ കൂടുതൽ വികസനത്തിലേക്കും പുരോഗതിയിലേക്കും നയിക്കാൻ എല്ലാവിധ വിജയാശംസകളും നേരുന്നുവെന്നും അദ്ദേഹം എക്സിൽ കുറിച്ചു.
I extend my sincere congratulations to my friend @NarendraModi on his re-election as Prime Minister and wish him success in leading India to further progress and growth. Our two countries enjoy a deeply rooted strategic partnership and I look forward to our continued…
— محمد بن زايد (@MohamedBinZayed) June 5, 2024
തന്ത്രപ്രധാനമായ ഇന്ത്യ-യുഎഇ ബന്ധം മെച്ചപ്പെടുത്തുന്നതിനും രണ്ടു നേതാക്കളുടെയും പ്രയോജനത്തിനായി പൊതുവായ വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും വരും കാലങ്ങളിലും ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂവും മോദിക്ക് അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു.