പുതുവർഷത്തിൽ വമ്പിച്ച ഓഫറുകളുമായി പ്രമുഖ റസ്റ്റോറന്റ് ആയ കൊച്ചിൻ കായീസ്. ഷാർജ ഗ്രാൻഡ് മാളിലെ കൊച്ചിൻ കായീസ് റെസ്റ്റോറന്റിലാണ് ജനുവരി 4 മുതൽ എല്ലാ വെള്ളിയാഴ്ചകളിലും 77 ലധികം വിഭവങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് വെറും 15 ദിർഹത്തിനു ബ്രേക്ക് ഫാസ്റ്റ് ബുഫെ അവതരിപ്പിക്കുന്നത്. എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8 മണിമുതൽ 11 മണിവരെ ആയിരിക്കും കേരളീയ വിഭവങ്ങൾ അടക്കം ഉൾപ്പെടുത്തിക്കൊണ്ടുള്ള ഈ ബുഫെ സൗകര്യം ഉണ്ടായിരിക്കുക.
കൂടാതെ സ്പെഷ്യൽ വിഭവങ്ങൾക്ക് വിലക്കുറവും കൊച്ചിൻ കായീസ് പ്രഖ്യാപിച്ചു കഴിഞ്ഞു. 14 ദിർഹത്തിനു ടെണ്ടർ ബീഫ് ബിരിയാണി, എരുവൻ കോഴി, പൊറോട്ട, കറി, സാലഡ് എന്നിവ അടങ്ങിയ പാക്ക് വെറും 10 ദിർഹം, കായീസ് ചിക്കൻ ബിരിയാണി, ഹൈദരാബാദി ബിരിയാണി എന്നിവയ്ക്ക് 12 ദിർഹം, മീൻ തല റോസ്റ്റും പൊറോട്ടയും കറിയും സാലഡും അടങ്ങിയ കോംബോ 9 ദിർഹം എന്നിങ്ങനെയാണ് ഓഫറുകൾ.
കൂടാതെ ഉച്ചയൂണുകളും വിലക്കുറവിൽ കായീസ് ലഭ്യമാക്കുന്നുണ്ട്. മീൻ കറി അടക്കം 21 വിഭവങ്ങൾ ഉള്ള ഊണിന് 11 ദിർഹവും 21 വിഭവങ്ങൾ ഉള്ള റോയൽ താലിക്ക് 10 ദിർഹവും ആണ് കൊച്ചിൻ കായീസ് ഈടാക്കുന്നത്. ഈ സ്പെഷ്യൽ ഓഫറുകൾ ജനുവരി 31 വരെ മാത്രമായിരിക്കും. രുചിഭേദങ്ങൾ വൻ വിലക്കുറവിൽ അവതരിപ്പിച്ച കൊച്ചിൻ കായീസിന്റെ ഓഫർ ഇതിനോടകം ഉപഭോക്താക്കൾ ഏറ്റെടുത്തു കഴിഞ്ഞു.