കുവൈത്തിലുണ്ടായ വാഹനാപകടത്തിൽ 6 ഇന്ത്യക്കാരായ തൊഴിലാളികൾ മ രിച്ചു. കുവൈത്തിലെ സെവൻത് റിങ് റോഡിലാണ് അപകടമുണ്ടായത്. 10 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 6 പേരും സംഭവസ്ഥലത്തു വെച്ചു തന്നെ മരിക്കുകയായിരുന്നു. ബീഹാർ, തമിഴ്നാട് സ്വദേശികളായ തൊഴിലാളികളാണ് മരിച്ചതെന്നാണ് വിവരം. 3 പേർ ചികിത്സയിലാണ്. ഇതിൽ 2 പേർ മലയാളികളാണെന്നാണ് പുറത്തുവരുന്ന വിവരം.
തൊഴിലാളികൾ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.