അബുദാബിയിലെ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌കിൽ പ്രവേശന ഫീസ് ഏർപ്പെടുത്തി

An entry fee has been introduced at the Sheikh Zayed Grand Mosque in Abu Dhabi.

അബുദാബിയിലെ വിഖ്യാതമായ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്‌ക് (Sheikh Zayed Grand Mosque) സന്ദർശിക്കുന്നവർക്ക് പ്രവേശന ഫീസ് ഏർപ്പെടുത്തി. യു.എ.ഇ എമിറേറ്റ്‌സ് ഐ.ഡി യുള്ളവർക്കും വിദേശ വിനോദസഞ്ചാരികൾക്കും ഇനി ടിക്കറ്റ് നിരക്ക് ബാധകമായിരിക്കും

  • പ്രവേശന നിരക്കുകൾ: എമിറേറ്റ്‌സ് ഐ.ഡി ഉള്ളവർക്ക് 5 ദിർഹവും വിദേശ വിനോദസഞ്ചാരികൾക്ക് 10 ദിർഹവുമാണ് പ്രവേശന ഫീസ്.

  • ഫ്രീ എൻട്രി ലഭിക്കുന്നവർ: 60 വയസ്സിന് മുകളിലുള്ളവർ, 3 വയസ്സിൽ താഴെയുള്ള കുട്ടികൾ, ഭിന്നശേഷിക്കാർ (People of Determination) എന്നിവർക്ക് പ്രവേശനം സൗജന്യമായിരിക്കും.

  • ടിക്കറ്റ് ബുക്കിംഗ്: ഔദ്യോഗിക വെബ്‌സൈറ്റ് (www.szgmc.gov.ae) വഴി മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. യാത്രയ്ക്ക് പരമാവധി ഒരു മാസം മുൻപ് വരെ മാത്രം ടിക്കറ്റുകൾ റിസർവ് ചെയ്യാം.

  • സന്ദർശന സമയം: ശനി മുതൽ വ്യാഴം വരെ രാവിലെ 9:00 മുതൽ രാത്രി 8:30 വരെയും, വെള്ളിയാഴ്ചകളിൽ രാവിലെ 9:00 മുതൽ 11:30 വരെയും തുടർന്ന് ഉച്ചയ്ക്ക് 2:30 മുതൽ രാത്രി 8:30 വരെയുമാണ് പ്രവേശന സമയം.

  • കൂടുതൽ അനുഭവങ്ങളും പ്രത്യേക ടിക്കറ്റുകളും:

    • യു.എ.ഇയുടെ ചരിത്രവും പാരമ്പര്യവും വെളിച്ചത്തിന്റെയും ശബ്ദത്തിന്റെയും അകമ്പടിയോടെ അവതരിപ്പിക്കുന്ന ‘ദിയ’ (Diya) ഡിജിറ്റൽ ഷോയ്ക്ക് 25 ദിർഹമാണ് നിരക്ക്.

    • പുരാവസ്തുക്കളും കലാസൃഷ്ടികളും പ്രദർശിപ്പിച്ചിട്ടുള്ള ‘ലൈറ്റ് ആന്റ് പീസ് മ്യൂസിയം’ (Light and Peace Museum) സന്ദർശിക്കാനും 25 ദിർഹം ടിക്കറ്റ് നൽകണം.

    • മ്യൂസിയവും ദിയ അനുഭവവും ഒരുമിച്ച് കാണാൻ 40 ദിർഹത്തിന്റെ കോംബോ പാസും ലഭ്യമാണ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Visit website
Search

Kerala News

More Posts

error: Content is protected !!