അബുദാബിയിലെ വിഖ്യാതമായ ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് (Sheikh Zayed Grand Mosque) സന്ദർശിക്കുന്നവർക്ക് പ്രവേശന ഫീസ് ഏർപ്പെടുത്തി. യു.എ.ഇ എമിറേറ്റ്സ് ഐ.ഡി യുള്ളവർക്കും വിദേശ വിനോദസഞ്ചാരികൾക്കും ഇനി ടിക്കറ്റ് നിരക്ക് ബാധകമായിരിക്കും
-
പ്രവേശന നിരക്കുകൾ: എമിറേറ്റ്സ് ഐ.ഡി ഉള്ളവർക്ക് 5 ദിർഹവും വിദേശ വിനോദസഞ്ചാരികൾക്ക് 10 ദിർഹവുമാണ് പ്രവേശന ഫീസ്.
-
ഫ്രീ എൻട്രി ലഭിക്കുന്നവർ: 60 വയസ്സിന് മുകളിലുള്ളവർ, 3 വയസ്സിൽ താഴെയുള്ള കുട്ടികൾ, ഭിന്നശേഷിക്കാർ (People of Determination) എന്നിവർക്ക് പ്രവേശനം സൗജന്യമായിരിക്കും.
-
ടിക്കറ്റ് ബുക്കിംഗ്: ഔദ്യോഗിക വെബ്സൈറ്റ് (www.szgmc.gov.ae) വഴി മുൻകൂട്ടി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. യാത്രയ്ക്ക് പരമാവധി ഒരു മാസം മുൻപ് വരെ മാത്രം ടിക്കറ്റുകൾ റിസർവ് ചെയ്യാം.
-
സന്ദർശന സമയം: ശനി മുതൽ വ്യാഴം വരെ രാവിലെ 9:00 മുതൽ രാത്രി 8:30 വരെയും, വെള്ളിയാഴ്ചകളിൽ രാവിലെ 9:00 മുതൽ 11:30 വരെയും തുടർന്ന് ഉച്ചയ്ക്ക് 2:30 മുതൽ രാത്രി 8:30 വരെയുമാണ് പ്രവേശന സമയം.
-
കൂടുതൽ അനുഭവങ്ങളും പ്രത്യേക ടിക്കറ്റുകളും:
-
യു.എ.ഇയുടെ ചരിത്രവും പാരമ്പര്യവും വെളിച്ചത്തിന്റെയും ശബ്ദത്തിന്റെയും അകമ്പടിയോടെ അവതരിപ്പിക്കുന്ന ‘ദിയ’ (Diya) ഡിജിറ്റൽ ഷോയ്ക്ക് 25 ദിർഹമാണ് നിരക്ക്.
-
പുരാവസ്തുക്കളും കലാസൃഷ്ടികളും പ്രദർശിപ്പിച്ചിട്ടുള്ള ‘ലൈറ്റ് ആന്റ് പീസ് മ്യൂസിയം’ (Light and Peace Museum) സന്ദർശിക്കാനും 25 ദിർഹം ടിക്കറ്റ് നൽകണം.
-
മ്യൂസിയവും ദിയ അനുഭവവും ഒരുമിച്ച് കാണാൻ 40 ദിർഹത്തിന്റെ കോംബോ പാസും ലഭ്യമാണ്
-






