ദുബായിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ പുതിയ ടൂറിസ്റ്റ് ബസ് സർവീസുമായി ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA )
അടുത്ത മാസം 2024 സെപ്റ്റംബറിൽ ആണ് ടൂറിസ്റ്റ് ബസ് ‘ഓൺ & ഓഫ്’ സർവീസുകൾ ആരംഭിക്കുക. ദുബായ് മാളിൽ നിന്ന് ആരംഭിച്ച്, ദുബായ് ഫ്രെയിം, ഹെറിറ്റേജ് വില്ലേജ്, മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, ഗോൾഡ് സൂക്ക്, ദുബായ് മാൾ, ലാ മെർ ബീച്ച്, ജുമൈറ മോസ്‌ക്, സിറ്റി വാക്ക് എന്നിങ്ങനെ എട്ട് പ്രധാന ആകർഷണങ്ങളും ലാൻഡ്‌മാർക്കുകളും യാത്രക്കാർക്ക് സന്ദർശിക്കാം.
ബസ് രാവിലെ 10 മുതൽ രാത്രി 10 വരെ പ്രവർത്തിക്കും, ദുബായ് മാളിൽ നിന്ന് ഓരോ 60 മിനിറ്റിലും പുറപ്പെടും. യാത്രയ്ക്ക് രണ്ട് മണിക്കൂർ എടുക്കും, ഒരാൾക്ക് 35 ദിർഹം എന്ന നിരക്കിൽ ദിവസം മുഴുവൻ വാലിഡിറ്റി ഉണ്ടായിരിക്കും.