ഒമാനിൽ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട് 2 യുഎഇ പൗരന്മാർ അടക്കം 4 പേർ മരിച്ചു

ഒമാനിലെ നിസ്വയിലെ വാദി തനൂഫിൽ ഇടുങ്ങിയ താഴ്‌വരയിലൂടെ സഞ്ചരിക്കുന്നതിനിടെ പെട്ടെന്നുണ്ടായ വെള്ളപ്പൊക്കത്തിൽ അകപ്പെട്ട് 2 യുഎഇ പൗരന്മാർ അടക്കം 4 പേർ മരണമടഞ്ഞു.

16 പർവതാരോഹക സംഘത്തിലെ രണ്ട് എമിറാത്തികളായ ഖാലിദ് അൽ മൻസൂരി, സേലം അൽ ജറാഫ് എന്നിവരുൾപ്പെടെ നാല് പേരാണ് മരണമടഞ്ഞത്.

മുൻ യുഎഇ ഹാൻഡ്‌ബോൾ കളിക്കാരനും ജാവലിൻ ചാമ്പ്യനുമായ ഖാലിദ് അൽ മൻസൂരിയും സാഹസിക കായിക പ്രേമിയായ സേലം അൽ ജറാഫും അതാത് കമ്മ്യൂണിറ്റികളിൽ അറിയപ്പെടുന്ന വ്യക്തികളായിരുന്നു. ഒമാനിൽ നിന്ന് മൃതദേഹങ്ങൾ നാട്ടിലെത്തിച്ച ശേഷം അബുദാബിയിലും റാസൽഖൈമയിലുമായി ഇവരുടെ സംസ്‌കാര ചടങ്ങുകൾ നടന്നിരുന്നു.

സംഭവത്തിൽ മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്, പോലീസ് വിമാനത്തിൽ ഇദ്ദേഹത്തെ നിസ്വ റഫറൻസ് ഹോസ്പിറ്റലിൽ എത്തിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!