ദുബായിൽ നാല് പുതിയ മെട്രോ ലിങ്ക് ബസ് സർവീസുകൾ കൂടി ആരംഭിക്കുന്നു

ദുബായിൽ നാല് പുതിയ മെട്രോ ലിങ്ക് ബസ് സർവീസുകൾ കൂടി ആരംഭിക്കുന്നതായി റോഡ്‌സ് & ട്രാൻസ്‌പോർട്ട് അതോറിറ്റി ഇന്ന് (തിങ്കളാഴ്ച) അറിയിച്ചു.

ആദ്യ പുതിയ റൂട്ടായ F 39 എത്തിസലാത്ത് ബസ് സ്റ്റേഷനിൽ നിന്ന് ഔദ് അൽ മുതീന റൗണ്ട് എബൗട്ട് ബസ് സ്റ്റോപ്പ് 1 വരെയും തിരിച്ചും സർവീസ് നടത്തും.

രണ്ടാമത്തെ പുതിയ റൂട്ടായ F40, എത്തിസലാത്ത് ബസ് സ്റ്റേഷനിൽ നിന്ന് മിർദിഫ്, സ്ട്രീറ്റ് 78, എന്നിവിടങ്ങളിലേക്കും തിരിച്ചും സർവീസ് നടത്തും.

മൂന്നാമത്തെ റൂട്ട് F 58 അൽ ഖൈൽ മെട്രോ സ്റ്റേഷനിൽ നിന്ന് ദുബായ് ഇൻ്റർനെറ്റ് സിറ്റിയിലേക്കും തിരിച്ചും സർവീസ് നടത്തും.

നാലാമത്തേത് റൂട്ട് F59 ദുബായ് ഇൻ്റർനെറ്റ് സിറ്റി മെട്രോ സ്റ്റേഷനിൽ നിന്ന് വടക്കോട്ട് ദുബായ് നോളജ് വില്ലേജിലേക്കും തിരിച്ചും സർവീസ് നടത്തും.

ഈ നാല് പുതിയ റൂട്ടുകൾ ഓഗസ്റ്റ് 30 മുതൽ പ്രവർത്തനക്ഷമമാകും. ഇതിൽ രണ്ടെണ്ണം റൂട്ട് 31-ന് പകരം രണ്ട് പുതിയ (F39, F40 ) പാതകളാക്കിയിട്ടുണ്ട്. മറ്റ് രണ്ട് റൂട്ടുകൾ റൂട്ട് F56-ന് പകരം F58, F59 എന്നിവയാണ്. ഇവയെല്ലാം 30 മിനിറ്റ് ഇടവിട്ട് സർവീസ് നടത്തും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!