പൊതുസുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണി ഉയർത്തി ലൈസൻസില്ലാതെ ഗ്യാസ് സിലിണ്ടറുകൾ വിറ്റതിന് ഒമ്പത് പേരെ ദുബായ് പോലീസ് അറസ്റ്റ് ചെയ്തു. ലൈസൻസില്ലാത്ത 343 സിലിണ്ടറുകളും അതോറിറ്റി പിടിച്ചെടുത്തു.
ഈ സിലിണ്ടറുകൾ സുരക്ഷിതമല്ലാത്ത രീതിയിലും സുരക്ഷാ ചട്ടങ്ങൾ പാലിക്കാതെയും വിതരണം ചെയ്യുകയും സംഭരിക്കുകയും ചെയ്തിരുന്നു. അവ തീപിടുത്തത്തിനോ സ്ഫോടനത്തിനോ കരണമായേക്കുന്ന വിധത്തിലായിരുന്നു.
ഈ സിലിണ്ടറുകൾക്ക് തീപിടിക്കാൻ സാധ്യതയുള്ളതിനാൽ ഗതാഗതത്തിനും സംഭരണത്തിനും ഉപയോഗത്തിനും പ്രത്യേക മാനദണ്ഡങ്ങളും വ്യവസ്ഥകളും ആവശ്യമാണ്. ലൈസൻസുള്ളതും അംഗീകൃതവുമായ വെൻഡർമാരിൽ നിന്ന് മാത്രം സിലിണ്ടറുകൾ വാങ്ങാൻ അധികൃതർ സമൂഹത്തോട് അഭ്യർത്ഥിച്ചു.