ഹത്ത ലഹ്ബാബ് റോഡിൽ കഴിഞ്ഞ ദിവസമുണ്ടായ കാറപകടത്തിൽ പരിക്കേറ്റവരെ ദുബായ് പോലീസ് സംഘം ആശുപത്രിയിലും വീടുകളിലും പോയി സന്ദർശിച്ചു.
ആക്ടിങ് കമാൻഡർ ഇൻ ചീഫ് എക്സ്പേർട്ട് മേജർ ജനറൽ എക്സ്പേർട്ട് ഖലീൽ ഇബ്രാഹിം അൽ മൻസൂരിയുടെ നിർദേശ പ്രകാരമാണ് സന്ദർശനം. ലഹ്ബാബ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ലഫ്റ്റനന്റ് കേണൽ റാശിദ് മുഹമ്മദ് സലീമിന്റെ നേതൃത്വത്തിലുള്ള പൊലീസ് പ്രതിനിധികളാണ് കഴിഞ്ഞ ദിവസം ആശുപത്രിയിൽ സന്ദർശനം നടത്തിയത്.
അൽ ജാലില, റാഷിദ് ആശുപത്രികളിലാണ് പരിക്കേറ്റ ഭൂരിഭാഗം വിദ്യാർഥികളും ചികിത്സയിൽ കഴിയുന്നത്.