ഒമാൻ കടലിൽ 11 അടി വരെ ഉയരത്തിൽ തിരമാല ഉയരുന്നതിനോടൊപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുള്ളതായി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) അറിയിച്ചു. അതിനാൽ ഓറഞ്ച് അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്.
തെക്ക് കിഴക്ക് ദിശയിലായിരിക്കും കാറ്റ് വീശുക. സെപ്തംബർ 2 തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണി വരെ ജാഗ്രതാ നിർദേശം സജീവമാണ്.