വാഹനം ശരിയായി റിവേഴ്സ് എടുക്കാൻ കഴിയാത്തതിന് അറബ് പൗരനെ കഴുതയെന്നും വിഡ്ഢിയെന്നും വിളിച്ച് അപമാനിച്ച രണ്ട് പേർക്ക് 1000 ദിർഹം വീതം പിഴ ചുമത്തി റാസൽഖൈമയിലെ കോടതി. ഇരുവരും പൊതുവഴിയിൽ വെച്ച് പൗരനെ ശാരീരികമായി ഉപദ്രവിച്ചതായും ആരോപണമുണ്ടായിരുന്നു.
റാസൽഖൈമയിലെ ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് കേസുകൾക്കായുള്ള ഫസ്റ്റ് ഇൻസ്റ്റൻസ് കോടതിയാണ് അപമാനത്തിനും മർദ്ദനത്തിനും ഇരയായ പൗരന് നഷ്ടപരിഹാരം നൽകാൻ വിധിച്ചത്.