യു.എ.ഇ യിൽ ഇന്ന് കാലാവസ്ഥ നേരിയതോ ഭാഗികമായോ മേഘാവൃതമായേക്കുമെന്നും ചിലപ്പോൾ പൊടി നിറയാനും സാധ്യതയുള്ളതായി NCM അറിയിച്ചു. ഉച്ചയോടെ, കിഴക്കും തെക്കും ദിശയിൽ സംവഹന മേഘങ്ങൾ രൂപപ്പെടുന്നതിനാൽ മഴയ്ക്ക് സാധ്യതയുണ്ട്.
കാലാവസ്ഥ ഈർപ്പമുള്ളതായിരിക്കും, ചില തീരപ്രദേശങ്ങളിലും പടിഞ്ഞാറൻ പ്രദേശങ്ങളിലും മൂടൽമഞ്ഞ് രൂപപ്പെടാൻ സാധ്യതയുണ്ട്. തീരപ്രദേശങ്ങളിലും ദ്വീപുകളിലും ഇന്ന് ഈർപ്പം 85 ശതമാനം വരെ ഉയരാം.
നേരിയതോ മിതമായതോ ആയ കാറ്റ് വീശാനും സാധ്യതയുണ്ട്.