ദുബായ് മെട്രോയുടെ 15-ാം വാർഷികം പ്രമാണിച്ച് ദുബായ് വിമാനത്താവളങ്ങളിലെത്തിയ യാത്രക്കാരുടെ പാസ്‌പോർട്ടിൽ പ്രത്യേക സ്റ്റാമ്പ് പതിച്ചു. കൂടാതെ, ആഘോഷത്തിന്റെ ഭാഗമായി 10,000 നോൽ കാർഡുകൾ വിതരണം ചെയ്തു.
ദുബായിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്, റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെ (ആർടിഎ) സഹകരണത്തോടെ ദുബായ് ഇൻറർനാഷണൽ എയർപോർട്ടിൽ ദുബായ് മെട്രോ വാർഷികം ആഘോഷമാക്കി. ദുബായുടെ ഗതാഗത സംവിധാനത്തിൽ മെട്രോ ശൃംഖല യാത്രക്കാരുടെ അനുഭവം മികച്ചതാക്കി.
എയർപോർട്ട് ടെർമിനൽ 1, 3 എന്നിവിടങ്ങളിൽ നോൽ കാർഡുകൾ വിതരണം ചെയ്യുന്നത് വിമാനത്താവളത്തിനും ദുബായിലെ വിവിധ ലക്ഷ്യസ്ഥാനങ്ങൾക്കും ഇടയിലുള്ള യാത്ര എളുപ്പവും വേഗത്തിലുള്ളതുമാക്കുന്നു.