അബുദാബി ആസ്ഥാനമായുള്ള ഇൻവെസ്റ്റ്‌മെൻ്റ് ഹോൾഡിംഗ് കമ്പനിയായ ADQ ആരംഭിച്ച ക്യു മൊബിലിറ്റി ഇനി അബുദാബി ടോൾ ഗേറ്റ് സിസ്റ്റം, അബുദാബി പാർക്കിംഗ് സിസ്റ്റം (മവാഖിഫ്) എന്നിവയുടെ പ്രവർത്തനങ്ങൾ നിയന്ത്രിക്കും.
അബുദാബി എയർപോർട്ടുകൾ, അബുദാബി പോർട്ട് ഗ്രൂപ്പ്, ഇത്തിഹാദ് എയർവേസ്, വിസ് എയർ അബുദാബി, ഇത്തിഹാദ് റെയിൽ എന്നിവ ഉൾപ്പെടുന്ന ADQ യുടെ ഗതാഗത, ലോജിസ്റ്റിക് പോർട്ട്ഫോളിയോയുടെ ഭാഗമാണ് കമ്പനി.
മികച്ചതും സുസ്ഥിരവുമായ ഗതാഗത സംവിധാനത്തിന് ഇൻ്റഗ്രേറ്റഡ് ട്രാൻസ്‌പോർട്ട് സെൻ്റർ (അബുദാബി മൊബിലിറ്റി) പ്രതിനിധീകരിക്കുന്ന മുനിസിപ്പാലിറ്റികളുടെയും ഗതാഗത വകുപ്പിൻ്റെയും മേൽനോട്ടത്തിലാണ് Q മൊബിലിറ്റി പ്രവർത്തിക്കുന്നത്.