യു.എ.ഇ യിൽ മൂടൽമഞ്ഞിന് തുടരുകയും തിരശ്ചീനമായ ദൃശ്യപരത കുറയുകയും ചെയ്യുന്ന സാഹചര്യത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (NCM) പുറപ്പെടുവിച്ച മുന്നറിയിപ്പ് സെപ്റ്റംബർ 11 ന് പുലർച്ചെ 4 മുതൽ രാവിലെ 9 വരെ സജീവമാണ്.
നേരത്തെ, മൂടൽമഞ്ഞിൻ്റെ പശ്ചാത്തലത്തിൽ പുലർച്ചെ 2 മണിക്ക് യെല്ലോ അലർട്ടും പ്രഖ്യാപിച്ചിരുന്നു.
താമസക്കാർ മുൻകരുതലുകൾ എടുക്കുകയും അതീവ ജാഗ്രത പാലിക്കുകയും വേണം.
ശൈഖ് മക്തൂം ബിൻ റാഷിദ് റോഡ് (അബുദാബിയിലെ ഘൻ്റൗട്ടിന് മുകളിലൂടെ), ദുബായിലേക്കുള്ള ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് റോഡ് (അബുദാബിയിലെ അജ്ബാനു മുകളിലൂടെ), സായിദ് ഇൻ്റർനാഷണൽ എയർപോർട്ട്, ദുബായ്-അൽ ഐൻ റോഡ്, ഖലീഫ ഇൻഡസ്ട്രിയൽ, സ്വീഹാൻ എന്നിവ ഉൾപ്പെടുന്നതാണ് മൂടൽമഞ്ഞ് കണ്ട സ്ഥലങ്ങൾ.