ശോഭന ജോർജ്ജിന്റെ മാതാവ് തങ്കമ്മ ജോർജ്ജ് മരണമടഞ്ഞു. ചെങ്ങന്നൂർ കൊച്ചു കടം തോട്ടിൽ പരേതനായ കെ.എം ജോർജ്ജിന്റെ ഭാര്യ. 98 വയസ്സായിരുന്നു. ഏഷ്യാവിഷൻ കുടുംബാംഗവും YMCA ദുബായ് ഘടകത്തിന്റെ പ്രസിഡന്റുമായ മനോജ് ജോർജ്ജ് മകനാണ്. മറ്റ് മക്കൾ മോഹൻ ജോർജ്ജ് ( ഷാർജ ), മോഹിനി തോമസ് (ബഹറിൻ ), ഓമന സെൽവിൻ (തിരുവനന്തപുരം). മനോജ് ജോർജ്ജ് (ദുബായ്)
ശുശ്രൂഷ കർമ്മങ്ങൾ ചെങ്ങന്നൂരിൽ ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് നടക്കും.