ദുബായ്: ദുബായിൽ വൻ തീപിടുത്തം. സത്വ മേഖലയിലാണ് തീപിടുത്തം ഉണ്ടായത്. ഇന്ധന ടാങ്കറിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കിയതായി ദുബായ് സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു. ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.
ലുലു റസിഡൻസിന് സമീപമുള്ള അൽ സത്വ ഏരിയയിൽ ട്രക്കിൽ തീപിടിത്തം ഉണ്ടായതായി അറിയിച്ച് വൈകുന്നേരം 5:26 ന് ഒരു കോൾ ലഭിച്ചതായി ദുബായ് സിവിൽ ഡിഫൻസ് ഓപ്പറേഷൻസ് റൂം അറിയിച്ചു. തുടർന്ന് അഞ്ച് മിനിറ്റിനകം ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചു. 5.54ഓടെ അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കി. വൈകിട്ട് 6.23ന് സാധാരണ നടപടിക്രമങ്ങൾ അനുസരിച്ച് സ്ഥലം ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.
തീപിടുത്തത്തെ തുടർന്ന് പറന്നുയർന്ന കറുത്ത പുകപടലങ്ങൾ എമിറേറ്റിന്റെ പല ഭാഗങ്ങളിലും കാണാമായിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.