ഇന്ത്യയിലെ ഈ സംസ്ഥാനത്ത് 2 ദിവസം ഇന്റർനെറ്റ് നിരോധനം

റാഞ്ചി: ഇന്ത്യൻ സംസ്ഥാനമായ ജാർഖണ്ഡിൽ രണ്ട് ദിവസം ഇന്റർനെറ്റ് നിരോധനം. ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷന്റെ ബിരുദ ലെവൽ പരീക്ഷയിൽ കോപ്പിയടി തടയാൻ വേണ്ടിയാണ് ഇന്റർനെറ്റ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

ഇന്നും നാളെയും രാവിലെ 8 മുതൽ ഉച്ചക്ക് 1.30 വരെയാണ് സംസ്ഥാനത്ത് ഇന്റർനെറ്റ് നിരോധനം. സാമൂഹ്യ മാധ്യമങ്ങളിലൂടെ പേപ്പർ ചോരുന്നതടക്കമുള്ള മുൻകാല അനുഭവങ്ങളെ മുൻനിർത്തിയാണ് അധികൃതർ ഇത്തരമൊരു നടപടി സ്വീകരിച്ചത്. ആഭ്യന്തര വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കിയത്.

സ്വതന്ത്രവും നീതിയുക്തവും സുതാര്യവുമായ രീതിയിൽ പരീക്ഷ നടത്താനാണ് നടപടി സ്വീകരിച്ചിരിക്കുന്നതെന്ന് ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ഒരു സംശയത്തിനുമിട നൽകാത്ത പഴുതടച്ച നടപടികളാണ് സ്വീകരിക്കുന്നതെന്നും സർക്കാർ ചൂണ്ടിക്കാട്ടി.

എന്നാൽ, വോയ്സ് കോളുകളെയും ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റിയെയും നിയന്ത്രണം ബാധിക്കില്ല. 823 കേന്ദ്രങ്ങളിലാണ് ജാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷ നടത്തുന്നത്. ഇന്നും നാളെയുമായി ഏകദേശം 6.40 ലക്ഷം ഉദ്യോഗാർത്ഥികളായിരിക്കും പരീക്ഷ എഴുതുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!